LatestPolitics

മെഡിക്കൽ കോളേജ് ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കണം: സി എഫ്‌ കെ

Nano News

കോഴിക്കോട് : മെഡിക്കൽകോളേജിൽ ബസ്സ് ടെർമിനൽപദ്ധതി യാഥാർത്ഥ്യമാക്കാൻ കോർപ്പറേഷൻ മുന്നോട്ട് വന്നില്ലെങ്കിൽ സമരം ശക്തമാകുമെന്ന് കൺസ്യുമേഴ്സ് ഫോറം ഓഫ് കേരള. ( സി.എഫ് കെ ) പറഞ്ഞു 2009 ൽ അന്നത്തെ തദ്ദേശ സ്വയം വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്ക്കുട്ടി തറക്കല്ലിട്ട മെഡിക്കൽ കോളേജ് ബസ് സ്റ്റാണ്ട് സമൂചയം 17 വർഷം പിന്നിട്ടിട്ടും യാഥാർഥ്യമാകാതെ കിടക്കുകയാണ്. ഇതിനെതിരെ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. കോർ പ്പറേഷൻപരിധിയിലെ കാലപഴക്കം ഉള്ള കെട്ടിടം പൊളിച്ചു നീക്കണം എന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു.
ചടങ്ങിൽ സി എഫ് കെ ജില്ലാ പ്രസിഡൻ്റ് എം.പി മൊയ്തീൻകോയ കണ്ണൻ കടവ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ സക്കരിയ പള്ളികണ്ടി മുഖ്യപ്രഭാഷണം നടത്തി. ധർണ്ണയിൽ ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ കോഴിക്കോട് സ്വാഗതം പറഞ്ഞു. സംസ്ഥാനനേതാക്കളായ കെ. മുഹമ്മദ്‌ ബഷീർ, കെ പി. അബ്ദുൽ ലത്തീഫ്, രമബാബു, ഷുക്കൂർ ബാബു, അർഷാദ്, കെ എം സുരേഷ് ബാബു, ശബരി മുണ്ടക്കൽ, ബിജു പാലാഴി,കെ കെ കോയ കോവൂർ,സുബീഷ് തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!