കോഴിക്കോട്:അന്യംനിന്നു പോകുന്ന നമ്മുടെ പഴയകാല സംസ്‌കൃതികളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പഴയതലമുറയ്ക്ക് ആ നല്ല ഓർമ്മകൾ പങ്കുവയ്ക്കുവാനും മാനുഷിക ബന്ധങ്ങളിൽ കൂടുതൽ ദ്യഡത കൈവവരുത്താനും വേണ്ടി മൊകവൂർ ബാസ്ക്ക് കൂട്ടായ്മ 6 വർഷത്തോളമായി നടത്തിവരുന്ന *കലിയന്* *കൊടുക്കൽ* ചടങ്ങ് ഇന്നലെ വൈകിട്ട് ബാസ്‌ക് പരിസരത്ത് നിന്നും ആരംഭിച്ച് ഘോഷയാത്രയായി മൊകവൂരിൻ്റെ ഹൃദയഭാഗങ്ങളിലൂടെ തിമർത്താടിയ കലിയിൻ കോലങ്ങൾ വാദ്യഘോഷത്തിൻ്റെയും കതിന വെടിക്കെട്ടിൻ്റെ പ്രകമ്പനത്തോടെ ചുട്ടുകറ്റകളുടെ വെളിച്ചത്തിൽ ആർപ്പുവിളികളാൽ മുഖരിതമാക്കി.വൻ ജനാവലിയുടെ സ്വീകരെണങ്ങൾ ഏറ്റുവാങ്ങി ബാസ്‌ക് പരിസരത്ത് പരമ്പരാഗതമായ രീതിയിൽ നിർമ്മിച്ച കലിയൻ കൂടും നിവേദ്യങ്ങളും സമർപ്പിച്ച ശേഷം പഴയ കാല വിശേഷ വിഭവങ്ങളോടെയുള്ള നാടൻ ഭക്ഷണം എല്ലാവർക്കും നല്കി സന്തോഷത്തോടെ വീണ്ടും അടുത്ത കലിയൻ വിപുലീകരിച്ചു നടത്താമെന്ന പ്രതിജ്ഞ എടുത്തു .
നെടൂളി വിനോദ് കുമാർ ,സന്തോഷ് കോതയാടത്ത്,ഹരീഷ് .കെ ,നിധീഷ് .ടി കെ ,രാജേഷ് പി , നിരവത്ത് സജിത്ത്,സൂരജ് എം കെ ,അജിത്ത് മൊകവൂർ,തച്ചടത്ത് രാജേഷ് ,പ്രേമൻ ചാത്തനാടത്ത്,പ്രമോദ് കുമാർ മൊകവൂർ,ഷാജി എന്നിവർ നേതൃത്വം നൽകി. വളപ്പിൽ അനിൽകുമാർ ആഘോഷയാത്ര നിയന്ത്രിച്ചു .










