കോഴിക്കോട്: ബേപ്പൂർ അഴിമുഖത്ത് വീണ്ടും വളളം മറിഞ്ഞു.അൽ അമീൻ എന്ന ഫൈബർ വളളമാണ് അപകടത്തിൽ പെട്ടത്.കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട നാല് തൊഴിലാളികളേയും കരയ്ക്കെത്തിച്ചു.അപകടസമയത്ത് സമീപത്ത് ഉണ്ടായിരുന്ന ഫൈബർ വള്ളക്കരാണ് തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റൽ പോലീസിൻ്റെ യാനത്തിലേക്ക് എത്തിച്ചത്.കടലുണ്ടി നഗരം ആലികോയ,മൊയ്‌ദീൻ കുട്ടിന്റെ പുരക്കൽ നസീർ കറുത്ത,കലന്തത്തിന്റെ പുരക്കൽ ബഷീർ, കിഴക്കന്റെ പുരക്കൽ അൽത്താഫ് എന്നിവരാണ് അപകടത്തിൽ പെട്ട വളളത്തിൽ ഉണ്ടായിരുന്നത്.പ്രതികൂല കാലവസ്ഥയാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.കഴിഞ്ഞ ദിവസം അഴിമുഖത്ത് അപകടത്തിൽപ്പെട്ട വള്ളം മുങ്ങിപ്പോയി,വലയും അനുബന്ധ ഉപകരണങ്ങളും നഷ്ടപെട്ടു.4 ലക്ഷത്തിന് മുകളിൽ നഷ്ടം സംഭവിച്ചതായി മത്സ്യതൊഴിലാളികൾ പറഞ്ഞു.










