Local News

ബാലികാസദനത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനവും പഞ്ചമീ ദിനാചരണവും സംഘടിപ്പിച്ചു

Nano News

കോഴിക്കോട്: കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സൗരക്ഷിക ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനവും പഞ്ചമീ ദിനാചരണവും സംഘടിപ്പിച്ചു. ചെറുവറ്റ സേവാഭാരതി ബാലികാസദനത്തിൽ വെച്ചായിരുന്നു പരിപാടി നടന്നത്.
​സേവാഭാരതി ബാലികാസദനം പ്രസിഡൻ്റ് വൃന്ദ രാഘവനുണ്ണി പരിപാടിയുടെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു. കുട്ടികളിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
​സൗരക്ഷിക ജില്ലാ ജനറൽ സെക്രട്ടറി വി.സ്‌മിതാലക്ഷ്‌മി ടീച്ചർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി. ബി. സുബിൻ പരിപാടിക്ക് സ്വാഗതമാശംസിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്കായി ഷാബു കെ. യുടെ നേതൃത്വത്തിൽ പ്രത്യേക ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിനെതിരെ കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ക്ലാസിൽ വിശദമായി ചർച്ച ചെയ്തു. സദനത്തിലെ കുട്ടികളും അധ്യാപകരും സൗരക്ഷിക ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!