Latest

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ച് ആചാര്യശ്രീ രാജേഷിനെ ബാഡ്ജ് അണിയിച്ചു.

Nano News

കോഴിക്കോട് : ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പൊതുജന ബോധവത്കരണ സംരംഭമായ തൂഫാന്‍ വാരിയേഴ്‌സിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ കോഴിക്കോട് ആസ്ഥാനം സന്ദര്‍ശിച്ച് കുലപതി ആചാര്യശ്രീ രാജേഷിനെ തൂഫാന്‍ വാരിയേഴ്‌സ് ബാഡ്ജ് അണിയിച്ചു.

വേദക്ഷേത്ര ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ ആശ്രമത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാവണമെന്ന് ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ച് താന്‍ നേരത്തെതന്നെ സന്ദേശമയച്ച കാര്യം ആചാര്യശ്രീ രാജേഷ് സൂചിപ്പിച്ചു. ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ടിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ സര്‍വ്വവിധ പിന്തുണയും അദ്ദേഹം ചടങ്ങില്‍വെച്ച് പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനിലെത്തിയ മന്ത്രി, വേദക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോഴിക്കോട് എം.പി. എം.കെ. രാഘവന്‍, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ. കോണ്‍ഗ്രസ് നേതാക്കളായ എന്‍. സുബ്രഹ്‌മണ്യന്‍, ആദംമുന്‍സി തുടങ്ങിയവരോടൊപ്പമാണ് മന്ത്രി എത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ നോര്‍ത്ത് സോണ്‍ ഐ.ജി. പി. പുട്ട വിമലാദിത്യ, സിറ്റി പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.

 

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഭാരവാഹികളായ വിവേക് ഡി. ഷേണായ്, പി.ടി. വിപിന്‍ ആര്യ, എം. മുരളീധരന്‍ വൈദിക്, ഒ. ബാബുരാജ് വൈദിക്, എം. വിശ്വനാഥന്‍ വൈദിക് തുടങ്ങിയവര്‍ ചേര്‍ന്ന് ആഭ്യന്തരമന്ത്രിയെ സ്വീകരിച്ചു.

 

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!