ബേപ്പൂർ :കേന്ദ്ര സർക്കാർ രാസവളങ്ങളുടെ വില വർദ്ധിപ്പിച്ചതിനാലും സബ്സിഡി വെട്ടിക്കുറച്ചതിനെ തുടർന്നും കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള കർഷക സംഘം ഫറോക്ക് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

അരക്കിണർ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. വാഴയിൽ ബാലകൃഷ്ണൻ അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ പി പി ബീരാൻ കോയ സ്വാഗതം പറഞ്ഞു.

വി കെ സി മമ്മത് കോയ , വാഴയിൽ ബാലകൃഷ്ണൻ,പ്രേമലത തെക്കു വീട്ടിൽ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ജില്ലാ സെകട്ടറി ബാബു പറശ്ശേരി സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി ഒ ഭക്തവത്സലൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് ഉള്ളൂർ ദാസൻ , ജോ. സെക്രട്ടറി ഇ പ്രേംകുമാർ , എക്സി. അംഗം കെ സുരേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : ഒ ഭക്തവത്സലൻ (പ്രസിഡൻ്റ്) , പ്രേമലത തെക്കു വീട്ടിൽ , വിജയൻ പി മേനോൻ ( വൈസ് പ്രസിഡൻ്റ്) , വാഴയിൽ ബാലകൃഷ്ണൻ (സെക്രട്ടറി),എൻ മനോജ് , പി രഞ്ജിത്ത് (ജോ. സെക്രട്ടറി) , എം ബാബു (ട്രഷറർ)












