Election newsLatestPolitics

പുതുമയല്ല, ബേപ്പൂരിന് പുതിയ ആവേശം..

Nano News

ഫറോക്ക്:നാടിന് സുപരിചിതനായതിനാൽ മുഹമ്മദ് റിയാസ് എവിടെച്ചെന്നാലും പുതുമയില്ല, പക്ഷേ പുതിയ ആവേശമാണ് എങ്ങും. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഒന്ന് മാത്രം, ബേപ്പൂർ ആദ്യം നൽകിയ ചരിത്ര ഭൂരിപക്ഷം രണ്ടാം തവണ മറികടക്കണം. എൽഡിഎഫ് ബേപ്പൂർ മണ്ഡലം സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസ് ബുധൻ രാവിലെ മുതൽ വ്യവസായ കേന്ദ്രമായ ചെറുവണ്ണൂർ – നല്ലളം മേഖലയിലെ പണിശാലകളിലും ക്രിസ്തീയ സന്യാസിനി മഠത്തിലും അങ്ങാടികളിലുമെല്ലാം വോട്ടഭ്യർഥിച്ചിറങ്ങിയപ്പോൾ എല്ലായിടത്തും അണമുറിയാത്ത ആവേശം. നാടറിയുന്ന വികസന നായകൻ , ജനകീയനായ മന്ത്രി എന്ന നിലയിൽ മുഹമ്മദ് റിയാസിൻ്റെ ഭൂരിപക്ഷം വർധിപ്പിച്ച് ഇത്തവണ അർഹിക്കുന്ന അംഗീകാരം നൽകണമെന്ന അഭിപ്രായമാണ് ബേപ്പൂരിന്.

രാവിലെ ആദ്യമെത്തിയത് ചെറുവണ്ണൂരിലെ വെനേറിനി കോൺവെൻ്റിലായിരുന്നു. ഇവിടെ തിരുഹൃദയ ക്രിസ്തീയ ദേവാലയം ഇടവക വികാരിയും സാമൂഹ്യ സേവകനുമായ ഫാദർ ജിജു പള്ളിപ്പറമ്പിൽ , പ്രൊവിൻഷ്യൽ സിസ്റ്റർ ട്രീസാ ചാണ്ടി , സുപ്പീരിയർ സിസ്റ്റർ ഷൈനി , വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷെറിൻ , കൗൺസിലർ സിസ്റ്റർ ബിജി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സന്യാസിനികളുമായി ദീർഘ നേരം സംസാരിച്ച ശേഷമായിരുന്നു മടക്കം.

തുടർന്ന് നാത്തൂനിപ്പാടത്തെ ടൈൽ നിർമാണ ഫാക്ടറിയിലും നല്ലളം ജയന്തി റോഡിൽ ക്യുബിക്സ് ചെരുപ്പ് നിർമാണ ശാലയിലും നല്ലളം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഏതാനും കമ്പനികളിലും തൊഴിലാളികളെ നേരിൽ കണ്ടു വോട്ടഭ്യർഥിച്ചു.

പിന്നീടെത്തിയത്
ചെറുകഥകളിലൂടെ വലിയ കാര്യങ്ങൾ പറയുന്ന പി കെ പാറക്കടവിൻ്റെ റഹ്മാൻ ബസാറിലെ വീട്ടിൽ . കൂടെയുണ്ടാകുമെന്നും
പ്രചാരണത്തിനിറങ്ങുമെന്നും എഴുത്തുകാരൻ്റെ ഉറപ്പ് !വൈകിട്ട് രാമനാട്ടുകര നഗരത്തിൽ കടകമ്പോളങ്ങളിലും ബസ് സ്റ്റാൻഡിലും പരിസരങ്ങളിലുമിറങ്ങി. എല്ലായിടത്തും ഉഷ്മള സ്വീകരണം, ഉള്ളം നിറഞ്ഞ വിജയാശംസകൾ…


Reporter
the authorReporter

Leave a Reply