കോഴിക്കോട്: ഏൽപ്പിക്കുന്ന ചുമതലകൾ നൂറു ശതമാനം ആത്മാർത്ഥതയോടെ നിർവഹിച്ചിരുന്ന ഉത്തമയായ കമ്യൂണിസ്റ്റായിരുന്നു ഹസീന വിജയനെന്ന് കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി വസന്തം. നിഷ്ക്കളങ്കമായ സ്നേഹവും പെരുമാറ്റവുമായിരുന്നു ഹസീനയുടെ പ്രത്യേകത. രോഗബാധിതയാകുന്നതുവരെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി മുഴുകി. കേരള മഹിളാ സംഘം സിറ്റി കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ നഗരത്തിൽ സംഘടനയുടെ മുന്നേറ്റത്തിന് ഹസീന കരുത്ത് പകർന്നു. ഹസീനയുടെ വിയോഗം പാർട്ടിക്കും കേരള മഹിളാ സംഘത്തിനും കനത്ത നഷ്ടമാണെന്നും അഡ്വ. പിവസന്തം പറഞ്ഞു. കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൃഷ്ണപ്പിള്ള മന്ദിരത്തിൽ നടന്ന ഹസീന വിജയൻ അനുസ്മരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പി വസന്തം. മുന്നോട്ടുള്ള യാത്രയിൽ ഹസീന വിജയന്റെ ഓർമകൾ കരുത്താവണമെന്ന് ചടങ്ങിൽ സംസാരിച്ച സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് പറഞ്ഞു. റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. സിപിഐ അസി. സെക്രട്ടറി പി കെ നാസർ, കല്യാണി ടീച്ചർ, ആശ ശശാങ്കൻ, സി എസ് എലിസബത്ത്, പി അസീസ് ബാബു തുടങ്ങിയവർ സംസാരിച്ചു. ടി ഭാരതി ടീച്ചർ സ്വാഗതം പറഞ്ഞു.
പടം
ഹസീന വിജയൻ അനുസ്മരണചടങ്ങില്‍ അഡ്വ. പി വസന്തം അനുസ്മരണ പ്രഭാഷണം നടത്തുന്നു











