Latestsports

കാജുകാഡോ കരാട്ടെ മാര്‍ഷല്‍ ആര്‍ട്‌സ് ടൂര്‍ണമെന്റ് സമാപിച്ചു

Nano News

കോഴിക്കോട്: കാജു കാഡോ കാരാട്ടെ ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന ഓള്‍ കേരള ഓള്‍ സ്‌റ്റൈല്‍ മാര്‍ഷല്‍ ആര്‍ട്‌സ് ടൂര്‍ണമെന്റ് സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. സെന്‍സായി ജയരാജ് അധ്യക്ഷ വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ്, ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സി.പി. സലീം, വി.പി.മനോജ്, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ സി.മധുകുമാര്‍, ഡോ.കെ.മൊയ്തു, എം. പ്രസന്ന, കെ.സേതുമാധവന്‍, പി.കിരണ്‍ കുമാര്‍, ടി, സുജന്‍, സി.പി.സുലൈമാന്‍ രേണുകാദേവി എന്നിവര്‍ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!