Art & CultureLatestMusic

കാലിക്കറ്റ് പ്രസ് ക്ലബ് ആർട്സ് ഡേ സംഘടിപ്പിച്ചു

Nano News

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേളയുടെ ഭാഗമായുള്ള ആർട്സ് ഡേ- സർഗവസന്തം 2026 ഈസ്റ്റ് ഹിൽ വി.കെ കൃഷ്ണമേനോൻ മ്യൂസിയത്തിൽ നടന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ മത്സരങ്ങൾ അരങ്ങേറി. ഡപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുടുംബമേള സംഘാടക സമിതി ജനറൽ കൺവീനർ സാനു ജോർജ് തോമസ്, ആർട്സ് കമ്മിറ്റി ചെയർമാൻ രമേശ് പുതിയമഠം, പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് കെ.എസ് രേഷ്മ, വി.എ സന്തോഷ് കുമാർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും ആർട്സ് കമ്മിറ്റി കൺവീനർ എം.വി ഫിറോസ് നന്ദിയും പറഞ്ഞു. മധുശങ്കർ മീനാക്ഷി സമ്മാന വിതരണം നിർവഹിച്ചു.

 


Reporter
the authorReporter

Leave a Reply