• Home  
  • ഗുരുശ്രേഷ്ഠാ അവാർഡ് നേടി കോഴിക്കോട് പ്രശാന്ത്
- Achievement - Education - Latest

ഗുരുശ്രേഷ്ഠാ അവാർഡ് നേടി കോഴിക്കോട് പ്രശാന്ത്

കോഴിക്കോട് : കേരളത്തിലെ മികച്ച അദ്ധ്യാപകർക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുരുശ്രേഷ്ഠാ അവാർഡ് സമിതി ഏർപ്പെടുത്തിയ 2025-26 വർഷത്തെ ഗുരു ശ്രേഷ്ഠാപുരസ്കാരം കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സംഗീതാദ്ധ്യാപകൻ കോഴിക്കോട് പ്രശാന്ത് മാസ്റ്റർക്ക് ലഭിച്ചു. സ്കൂളിലും ജില്ലയിലും സംസ്ഥാന നിലവാരത്തിൽ തന്നെ ധാരാളം മികച്ച പ്രവർത്തനങ്ങൾക്കാണ് ഇക്കാലയളവിൽ പ്രശാന്ത് മാഷ് നേതൃത്വം നൽകിയത്. വിദ്യാലയത്തിലെ അമ്പതോളം കുട്ടികളെ അണിനിരത്തി തയ്യാറാക്കിയ മേളപ്രഭ എന്ന ശിങ്കാരിമേള സംഘം സംസ്ഥാനത്തു തന്നെ ഒരു വിദ്യാലയം ഏറ്റെടുത്തു നടത്തുന്ന […]

കോഴിക്കോട് : കേരളത്തിലെ മികച്ച അദ്ധ്യാപകർക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുരുശ്രേഷ്ഠാ അവാർഡ് സമിതി ഏർപ്പെടുത്തിയ 2025-26 വർഷത്തെ ഗുരു ശ്രേഷ്ഠാപുരസ്കാരം കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സംഗീതാദ്ധ്യാപകൻ കോഴിക്കോട് പ്രശാന്ത് മാസ്റ്റർക്ക് ലഭിച്ചു.

സ്കൂളിലും ജില്ലയിലും സംസ്ഥാന നിലവാരത്തിൽ തന്നെ ധാരാളം മികച്ച പ്രവർത്തനങ്ങൾക്കാണ് ഇക്കാലയളവിൽ പ്രശാന്ത് മാഷ് നേതൃത്വം നൽകിയത്. വിദ്യാലയത്തിലെ അമ്പതോളം കുട്ടികളെ അണിനിരത്തി തയ്യാറാക്കിയ മേളപ്രഭ എന്ന ശിങ്കാരിമേള സംഘം സംസ്ഥാനത്തു തന്നെ ഒരു വിദ്യാലയം ഏറ്റെടുത്തു നടത്തുന്ന ഏറ്റവും മികച്ച പരിപാടിയായിരുന്നു. ദൂരദർശൻ അടക്കം കേരളത്തിലെ ടെലിവിഷനുകളിൽ വിദ്യാർത്ഥികൾ ഈ പരിപാടി നടത്തുകയുണ്ടായി.
കലാ സാഹിത്യത്തിനു വേണ്ടി മാത്രമായി ഒരു ക്ലാസ് റൂം കുറ്റിക്കാട്ടൂർ സ്കൂളിൽ സജമാക്കിയിരുന്നു. അവിടെ സംഗീതം, ചിത്രരചന എന്നിവ പരിശീലിപ്പിക്കുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. കലയുടെ കേദാരം എന്ന് പേരിട്ടു വിളിച്ച ഈ പദ്ധതി കേരളത്തിൽ തന്നെ പ്രഥമമായിരുന്നു.

സ്കൂൾ ശുചിത്വം പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കൂളിൻ്റെ അച്ചടക്കം അതിൻ്റെ സാമൂഹിക പങ്കാളിത്തം എന്നിങ്ങനെ എല്ലാ മേഖലയിലും പ്രശാന്ത് മാഷിൻ്റെ കൈയൊപ്പുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.