കോഴിക്കോട്:പത്രപ്രവർത്തകൻ, പൊതുപ്രവർത്തകൻ, ഗ്രന്ഥശാല സംഘം സെക്രട്ടറി, സാഹിത്യ അക്കാദമി സെക്രട്ടറി, വാഗ്മി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഐ വി ദാസിൻ്റെ സ്മരണാർത്ഥം ഐ വി ദാസ് സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ 5-ാം മത് ഐ വി ദാസ് പുരസ്കാരത്തിന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയേയും ദീപക് ധർമ്മടത്തെയും തിരഞ്ഞെ ടുത്തതായി ഭാരവാഹികൾ അറിയിചു.. 10,000 രൂപയും ശില്പവുമാണ് പുരസ്കാരം. മലയാളത്തിലെ എക്കാല ത്തേയും മികച്ച സിനിമാഗാനരചയിതാക്കളിൽ ഒരാളും സാംസ്കാരിക പ്രവർത്തകനുമാണ് കൈതപ്രം. ഭാര്യ ദേവി, മകൻ സംഗീത സംവിധായകൻ ദീപാങ്കുരൻ ബാബു
തലശ്ശേരി ധർമ്മടം സ്വദേശിയായ ദീപക് ധർമ്മടം കേരളത്തിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകനും ചലച്ചിത്ര നടനുമാണ്. ഐ വി ദാസ് സാംസ്കാരിക കേന്ദ്രവും കോഴിക്കോട് സദ്ഗമയയും ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ജനുവരി 11ന് കോഴിക്കോട് സ്പോർട്സ് കൗൺസിൽ എസി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കും.










