AgricultureEducationLatest

ഫാം ആർട്ട് പരീക്ഷണവുമായി എൻ എസ് എസ് ; നാടിനെ ഹരിതാഭമാക്കാൻ വിദ്യാർത്ഥികൾ വിത്തിറക്കി

Nano News

മുക്കം:നാടിനെ ഹരിതാഭമാക്കാൻ വിദ്യാർത്ഥികൾ നെൽപ്പാടത്ത് വിത്തിറക്കി.ചെറുവാടി ഗവ. ഹയർ സെക്കൻഡറി എൻ.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് നെൽ കൃഷിക്കായുള്ള വിത്ത് വിതച്ചത് .ഇതോടെ കോഴിക്കോട് സൗത്ത് ജില്ലാതല ഹരിതം പദ്ധതിക്ക് തുടക്കമായി.എൻ എസ് എസ് നോർത്തേൺ റീജിയൻ 1 പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് സൗത്ത് ജില്ലാ കൺവീനർ എം.കെ.ഫൈസൽ,
മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി.ബി.കൃഷ്ണൻ,കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ എം മുഹമ്മദ് എന്നിവർ സംസാരിച്ചു.

പിടിഎ പ്രസിഡണ്ട് ഷരിഫ് കൂട്ടക്കടവത്ത്,എസ് എം സി ചെയർമാൻ റഫീഖ് പരവരിയിൽ, പ്രിൻസിപ്പൽ ഷക്കീബ് കീലത്ത്,
മാനസ ഗ്രാമം പ്രതിനിധി കണ്ണൻകുട്ടി,സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ,പ്രോഗ്രാം ഓഫീസർ യു.സുജിത്. ജില്ലയിലെ മറ്റ് സ്കൂളുകളിലെ പ്രോഗ്രാം ഓഫീസർമാരായ സന്തോഷ്, മുനീബ്,സുധാകരൻ, ഫൈസൽ, അധ്യാപകരായ ഇ.ബിജു ,പി.അബ്ദുൽ ജബ്ബാർ ,സിബിച്ചൻ വർഗ്ഗീസ്, രതീഷ് ചന്ദ്രൻ , ആശ സി അലക്സ് , മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾ സന്നിഹിതരായി.

അത്യുൽപ്പാദന ശേഷിയുള്ള ഉമ,
മഹാരാഷ്ട്രയിലെ പരമ്പരാഗത ഇനമായ
നസർബാത്ത് എന്നീ വിത്തിനങ്ങളാണ്
യൂനിറ്റ് കൃഷിക്കായി തിരഞ്ഞെടുത്തത്.
നെല്ലിനങ്ങളുടെ ജീൻബാങ്കർ ചെറുവയൽ രാമൻ നിർദ്ദേശിച്ച പ്രകാരം വയനാടൻ യുവ കർഷകൻ പ്രസീത് ബത്തേരിയിൽ നിന്നാണ് നസർബാത്ത് വിത്ത് കൈപ്പറ്റിയത്. ഉമയും നസർ ബാത്തും ഇടകലർത്തി എൻ എസ് എസ് ആശയങ്ങളെ ഫാം ആർട്ടിലൂടെ ആവിഷ്കരിക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ .

നെൽ കൃഷിക്കാവശ്യമായ സാങ്കേതിക സഹായം “കോഴിക്കോട്‌ ജില്ലാ അഗ്രിക്കള്‍ച്ചറിസ്റ്റ്‌
ആന്‍റ്‌ ഫാര്‍മേഴ്‌സ്‌ സോഷ്യല്‍
വെല്‍ഫെയര്‍ കോ-ഓപ്‌ സൊസൈറ്റി “(കാഫ് ക്കോസ്)നൽകും .


Reporter
the authorReporter

Leave a Reply