കോഴിക്കോട്: കാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ തള്ളുന്നതിനെ കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഫിഷറീസ് ഡയറക്ടറും ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയറും കോഴിക്കോട് പോർട്ട് ഓഫിസറും ബേപ്പൂർ കോസ്റ്റൽ പോലീസും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശിച്ചു. ഡിസംബർ 23 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ചീർപ്പ് പാലത്തിന് സമീപം, കോഴിത്തുരുത്തിന്റെ വശങ്ങൾ, ബോട്ട് യാർഡുകൾക്ക് സമീപം, കരുവൻ തിരുത്തി, ഫറോക്ക് പാലത്തിന് സമീപം, ബേപ്പൂർ ഹാർബറിന് സമീപം എന്നിവിടങ്ങളിൽ നിരവധി ഫൈബർ വള്ളങ്ങളാണ് ഉപേക്ഷിച്ചിരിക്കുന്നത്










