Election newsLatestPolitics

പാർട്ടിയിൽ നിന്നും ലഭിക്കാത്തതിൽ തൃക്കാക്കര യുഡിഎഫ് ചെയർമാൻ ജോസഫ് അലക്സ് സ്വതന്ത്രനായി മത്സരിക്കുന്നു.

Nano News

കൊച്ചി:തൃക്കാക്കര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ജോസഫ് അലക്സ് ഈ വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ, കൊച്ചിൻ കോർപ്പറേഷൻ ജനറൽ സീറ്റായ പാലാരിവട്ടം 33ാം ഡിവിഷനിൽ സ്ഥാനാർത്ഥി ആയി മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.സ്വന്തം ഡിവിഷനായ പാലാരിവട്ടം ജനറൽ സീറ്റായിട്ടും അവിടെ തനിക്ക് അർഹതപ്പെട്ട സീറ്റ് നൽകാതെ അവിടെ 3 വട്ടം കൗൺസിലറായ വനിതക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ജോസഫ് അലക്സ് മത്സരിക്കുന്നത്.പാർട്ടിയിൽ കെ എസ് യു കാലം മുതൽ പ്രവർത്തിച്ച് യൂത്ത് കോൺഗ്രസ്സിലൂടെ വളർന്ന് യുഡിഎഫ് ൻ്റെ തൃക്കാക്കര നിയോജക മണ്ഡലം ചെയർമാൻ വരെ ആയിരുന്നു ജോസഫ് അലക്സ്, പി ടി തോമസിൻ്റെ വേർപാടിന് ശേഷമുളള അടുത്ത ഇലക്ഷൻ വരെ ഉണ്ടായ 6 മാസ കാലയളവിൽ തൃക്കാക്കര മണ്ഡലത്തിൽ പി ടിയുടെ അഭാവം അറിയാതെ ആ മണ്ഡലം കാത്ത് സൂക്ഷിച്ച പ്രവർത്തനം കാഴ്ച്ച
വച്ച തന്നെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥിത്വം.

തനിക്ക് ലഭിക്കേണ്ട നീതി പാർട്ടിയിൽ നിന്നും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് മൽസരിക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം അറിയിച്ചു.


Reporter
the authorReporter

Leave a Reply