കോഴിക്കോട്:വിഎം വിനു ഒരു കലാകാരൻ, അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ഞാനും എൻ്റെ പാർട്ടിയും തയ്യാറല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്. 2020 ൽ വിനു വോട്ട് ചെയ്തിട്ടില്ല. ഒരു പൗരനെന്ന നിലയിൽ അദ്ദേഹത്തിന് നിയമനടപടി സ്വീകരിക്കാം.പക്ഷേ അദ്ദേഹത്തിന് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഇതൊന്നും നോക്കാതെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. വിനുവിനെ കോൺഗ്രസ് അപമാനിച്ചു. സ്വകാര്യമായ കാര്യമല്ല, വോട്ടർ പട്ടിക സുതാര്യമായാണ് പ്രസിദ്ധീകരിച്ചത്. 2020ൽ വി.എം വിനു വോട്ടു ചെയ്തെന്ന് ഇപ്പോഴും അവകാശപ്പെടുകയാണെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും മെഹബൂബ് ആവശ്യപ്പെട്ടു.
കൊടുവള്ളിയിലെ കാരാട്ട് ഫൈസലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ അനുയോജ്യരായ സ്ഥാനാർത്ഥികളെയാണ് നിർത്തിയതെന്നും മറുപടി. കൊടുവള്ളിയിൽ ഇടതുപക്ഷം വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 2020ൽ സംവിധായകൻ വിഎം വിനു വോട്ട് ചെയ്തിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടറുടെ റിപ്പോർട്ട്. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടായോ എന്ന് അന്വേഷിക്കാൻ കളക്ടർ ആവശ്യപ്പെട്ടിരുന്നു.
ഇആർഓയുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020ൽ വിനുവും കുടുംബവും വോട്ട് ചെയ്തിരുന്നുവെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്.വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടായിട്ടും അപേക്ഷ നൽകിയില്ല. ഇനി പേര് ചേർക്കൽ സാധ്യമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
രാഷട്രീയ ഇടപ്പെടൽ ഉണ്ടായിട്ടുണ്ടോ എന്ന് കളക്ടർക്ക് തന്നെ സംശയമുണ്ടായി അതുകൊണ്ട് അന്വേഷിക്കാൻ നിർദേശം നൽകിയതെന്ന് DCC പ്രസിഡൻ്റ് കെ പ്രവീൺ കുമാർ പറഞ്ഞു. 2020 ലെ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൈറ്റിൽ അപ്രത്യക്ഷമാണ് കൂറെ നാളായി. ഇന്നലെ ആരോപണം ഉയർന്നപ്പോഴാണ് അത് അപ്പ് ലോഡ് ചെയ്തത്.
എല്ലാത്തിൻ്റെയും കസ്റ്റേഡിയൻ കോഴിക്കോട് കോർപ്പറേഷൻ ഇലക്ഷൻ ഡിപ്പാൻ്റ് . അവർ എന്ത് കൃത്രിമം കാണിക്കാനും മടിക്കില്ല. വോട്ടിൻ്റെ ബെയ്സ് മാനുപ്പലേറ്റ, ഫാബ്രിക്കേറ്റഡ് ആണ്. വോട്ടവകാശം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക്. വോട്ട് ചേർക്കുക എന്നത് ഉദ്യോഗസ്ഥരുടെ ജോലി.
രാഷ്ട്രീയപാർട്ടികൾ നടത്തുന്നത് നാട്ടു നാട്ടുനടപ്പ് അനുസരിച്ച് ഉള്ള പ്രവർത്തി. ഉദ്യോഗസ്ഥർ അവരുടെ ജോലി ക്രിത്യമായി ചെയ്തില്ല. വീഴ്ച്ചവന്നത് ഇലക്ഷൻ കമ്മീഷനും ,കോർപ്പറേഷൻ ഇലക്ഷൻ ഉദ്യേഗസ്ഥർക്കും. ചുറ്റുവട്ടം ഉള്ള 4 വീടുകളിൽ വോട്ട് ചേർത്തു /വിനുവിനെ ഒഴിവാക്കാൻ എന്താണ് കാരണം. വിനുവിൻ്റെ വീട്ടിൽ ഉദ്യോഗസ്ഥർ പോയോ , വിനുവിനെ കണ്ടോ എന്നും പ്രവീൺ കുമാർ ചോദിച്ചു.










