കോഴിക്കോട്:ഗസ്മ സംഘടിപ്പിക്കുന്ന അബാക്കസ് സംസ്ഥാനതല മത്സരം നവംബർ 22-ന് കാലിക്കറ്റ് ടവറിൽ നടക്കും. സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരുമിപ്പിച്ച്, അവരുടെ ഗണിത നൈപുണ്യവും മാനസിക ശേഷിയും വിലയിരുത്തുന്നതിനായി ഒരുക്കുന്ന ഒരു പ്രധാന അക്കാദമിക് ഇവന്റാണ് ഈ മത്സരം.
മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായ് ഗസ്മ മാനേജിംഗ് ഡയറക്ടർ സറീന കെ.ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിജയികളെ അന്തർ ദേശീയ തലത്തിൽ മത്സരിപ്പിക്കും.

“സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തോടൊപ്പം, ഗണിതത്തെ ഭയക്കാത്ത ഒരു തലമുറയെ വളർത്തുകയും കുട്ടികളുടെ മനകണക്കിലെ കഴിവും യുക്തിപരമായ ചിന്താശേഷിയും ശാസ്ത്രീയ രീതിയിൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് ഗസ്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഈ മത്സരം വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും മത്സരക്ഷമതയും ഉയർത്തുന്ന ഒരു ശക്തമായ വേദിയായി മാറുമെന്ന് സംഘാടകർ പറഞ്ഞു.
മത്സരങ്ങൾ കോഴിക്കോട് എം.പി രാഘവൻ ഉദ്ഘാടനം ചെയ്യും.

മേയർ ഡോ. ബീന ഫിലിപ്പ് ഫിലിപ്പ് മമ്പാട്, ഫാസിൽ മുഹമ്മദ് (ഡയറക്ടർ), ഷംല (മികച്ച നടി-കേരളാ സ്റ്റേറ്റ് അവാർഡ് 2025), കുമാർ സുനിൽ – അഭിനേതാവ് (ഫെമിനിച്ചി ഫാത്തിമ) എഴുത്തുകാരനും നിർമ്മാതാവുമായ സി. എച്ച്. മുഹമ്മദ്, സിൽവാൻ മുസ്തഫ, ഫൈസൽ (ബി-സ്കൂൾ), പ്രസ് ക്ലബ് പ്രസിഡന്റ് ഇ. പി മുഹമ്മദ്,ചലച്ചിത്ര പത്രപ്രവർത്തകൻ നാസർ മുഹമ്മദ്, അഭിനയേത്രി ഐശ്വര്യ അനീഷ് കെ, മുസ്തഫ കെടി, കോർപ്പറേറ്റ് ട്രെയിനർ ആസിഫ് ടിഎം, മംഗോ ഇവന്റ്സ് ഷഫീക്, ഓർബിസ് സലിം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
മത്സരത്തിൽ വിജയിക്കുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.
ഗസ്മ അബാക്കസ് സി ഇ ഒ സെറീന കെ.ടി, ബോർഡ് അംഗങ്ങളായ സന ഫൈസൽ,സരിത ബിനു,ശ്രീവിദ്യ ഹരിനാരായണൻ,ഖദീജ ബാട്ലിവാല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










