കോഴിക്കോട് :ജില്ലാ മിനി പ്രമോഷൻ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടുദിവസമായി നടക്കുന്ന ജില്ലാ മിനി മീറ്റിന് ജില്ലാ അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ പതാക ഉയർത്തിയതോടു കൂടി തുടക്കമായി. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ മെമ്പർമാരായ വി.കെ തങ്കച്ചൻ, പ്യാരിൻ എബ്രഹാം, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇബ്രാഹിം ചീനിക്ക, അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുരിയാക്കോസ്, സി ടി ഇല്യാസ്, ഷെഫിക്, അബ്ദുൽ അസീസ്, വിനോദ് ജോസ്, ഹസ്സൻ, വി.കെ സാബിറ, മോളി ഹസൻ എന്നിവർ സംബന്ധിച്ചു.










