കോഴിക്കോട്:ഫറോക്ക് നഗരസഭയിലേക്കുള്ള
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി ദമ്പതിമാരും.
2020 ൽ നിസാര വോട്ടിന് നഷ്ടമായ വാർഡുകൾ തിരിച്ച് പിടിക്കാനാണ് ദമ്പതിമാർ ഇക്കുറി കളത്തിൽ ഇറങ്ങുന്നത്.എൽഡിഎഫ് വിജയിച്ച് കയറിയ 34,5 വാർഡുകളിലാണ് പവിത്രനും ഭാര്യ ശ്രീജയും ജനപിന്തുണ തേടുന്നത്.

ഉപജീവനത്തിനായി കമ്പ്യൂട്ടർ ഡിസൈനിംങ്ങ് സെൻററും തുടങ്ങിയതും ഇരുവരും ഒന്നിച്ചായിരുന്നു. അതുപോലെ തെരഞ്ഞെടുപ്പിൽ വ്യത്യസ്ത വാർഡുകളിൽ ഒരേ സമയം മത്സരിക്കുന്നതിൻ്റെ സന്തോഷവും ഇരുവരും പങ്കുവെക്കുന്നുണ്ട്.
2020 ൽ എൻഡിഎക്ക് ആറ് വോട്ടിന് നഷ്ടമായ 34ാം വാർഡ് തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പവിത്രൻ കന്നിയങ്കത്തിന് ഇറങ്ങുന്നത്.2015 ലും 2020 ലും മത്സരത്തിന് ഇറങ്ങിയതിന്റെ അനുഭവ പാഠമുണ്ട് ഭാര്യ ശ്രീജയ്ക്ക്. ഇത്തവണ അഞ്ചാം വാർഡ് പിടിച്ചടക്കാമെന്ന പ്രതീക്ഷ ശ്രീജയും പങ്കുവെക്കുന്നു.
എൻഡിഎയുടെ മറ്റ് സ്ഥാനാർത്ഥികളും ദമ്പതിമാർക്ക് വോട്ട് ഉറപ്പിക്കാൻ ഒപ്പമുണ്ട്.ഇത്തവണ അട്ടിമറി വിജയം നേടി ഫറോക്ക് നഗരസഭയിലേക്ക് ഒന്നിച്ച് നടന്നുകയറാമെന്ന പ്രതീക്ഷയിലാണ് ഇരുവരും.










