LatestSabari mala News

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

Nano News

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തി എസ്ഐടി ചോദ്യം ചെയ്യും. ആവശ്യപ്പെടുന്ന രേഖകൾ നൽകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. എസ്ഐടിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്, മുരാരി ബാബുവും മറ്റുള്ളവരുമായിട്ടുള്ള ഗൂഢാലോചന കണ്ടെത്തുക, മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ക്കായാണ് കസ്റ്റഡി അപേക്ഷ നൽകിയത്. കസ്റ്റഡി അനുവദിച്ചതിനെ തുടര്‍ന്ന് എസ്ഐടി സംഘം മുരാരിബാബുവിനെ റാന്നി കോടതിയിൽ നിന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് കൊണ്ടുപോകാനും സാധ്യതയുണ്ട്. അടുത്ത 30 വരെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി.


Reporter
the authorReporter

Leave a Reply