Latest

പ്രഖ്യാപിച്ച ക്ഷേമനിധി പെൻഷൻ വർദ്ധനവ് ഉടൻ നടപ്പാക്കണം;കേരളാ അഡ്വക്കറ്റ് ക്ലർക്സ് അസോസിയഷൻ

Nano News

കോഴിക്കോട്:സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി പെൻഷൻ വർദ്ധനവ് ഉടൻ നടപ്പിലാക്കണമെന്നും അല്ലാത്ത പക്ഷം പൊതുജന പങ്കാളിത്തത്തോടെ പ്രക്ഷോഭം ആരംഭിക്കണമെന്ന് കേരളാ അഡ്വക്കറ്റ് ക്ലർക്സ് അസോസിയഷൻ കോഴിക്കോട് ജില്ലാ കൗൺസിൽ തീരുമാനിച്ചു.ജില്ലാ പ്രസിഡണ്ട് സി പ്രദീപന്റെ അധ്യക്ഷതയിൽ താമരശ്ശേരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ കൗൺസിൽ ആണ് വമ്പിച്ച പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നതിന് തീരുമാനമെടുത്തത്. കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.


സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ജയരാജൻ കെ ആർ ശ്രീകുമാർ മുൻ ജില്ലാ പ്രസിഡണ്ട് ഒ.ടി മുരളിദാസ് സ്റ്റേറ്റ് കൗൺസിൽ അംഗം എൻ.പ്രമോദ് താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് രത്നാകരൻ എന്നിവർ സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് എം സുകുമാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സെക്രട്ടറി എ. സുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ കമ്മിറ്റി അംഗം സി.ടി. സുഗുണ അനുശോചന പ്രമേയവും ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ കെ രഞ്ജിത്ത് പ്രമേയങ്ങളും അവതരിപ്പിച്ചു

ജില്ലാ വൈസ് പ്രസിഡണ്ട് കെസി സോമൻ നന്ദി രേഖപ്പെടുത്തി


Reporter
the authorReporter

Leave a Reply