കുന്നമംഗലം: ചെത്തുകടവിലെ എസ്.എൻ.ഇ.എസ് കോളേജ് ഫിലിം ക്ലബ് ഒരുക്കുന്ന പുതിയ ഷോർട്ട് ഫിലിമിൻ്റെ പേര് വെളിപ്പെടുത്തൽ കർമ്മം കോളേജ് പ്രിൻസിപ്പൽ ഡോ. ശിവദാസൻ തിരുമംഗലത്ത് നിർവഹിച്ചു. ചടങ്ങിൽ സ്ക്രിപ്റ്റ് റൈറ്ററും ഡയറക്ടറുമായ മനീഷ് മോഹനൻ പൂജാകർമ്മം നിർവഹിച്ചു. ഷോർട്ട് ഫിലിമിന്റെ പേരായ” റീകൈൻഡിൽ” വൈസ് പ്രിൻസിപ്പൽ ശശില സുശാന്തിന് കൈമാറി.

കോളേജിലെ വിദ്യാർത്ഥികൾ തന്നെയാണ് അഭിനേതാക്കളും, സംവിധാനവും.ഫിലിം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ ചിത്രീകരണം ആരംഭിക്കും. യുവ പ്രതിഭകൾക്ക് അവരുടെ സൃഷ്ടിപ്രതിഭ പ്രകടിപ്പിക്കാനുള്ള വേദിയായിരിക്കും ഈ ഷോർട്ട് ഫിലിം എന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.










