Latest

ഇന്ന് മഹാനവമി, രഥോത്സവത്തിന് ഒരുങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രം;വൻ ഭക്തജനത്തിരക്ക്


കൊല്ലൂര്‍: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 1.15 മുതലാണ് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പുഷ്പ രഥോത്സവ ചടങ്ങുകൾ തുടങ്ങുക. മൂകാംബിക ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. മലയാളികൾ അടക്കം ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് കൊല്ലൂരിലേക്ക് ഒഴുകി എത്തുന്നത്. നാളെ വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നിന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.


Reporter
the authorReporter

Leave a Reply