EducationLatest

റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും യൂത്ത് സ്കിൽ ഡവലപ്മെൻ്റ് കോൺക്ലേവും ഒക്ടോബർ 3, 4 തീയതികളിൽ


കോഴിക്കോട്: തളിയിലുള്ള റിസർജ് ഇന്ത്യാ ഫൗണ്ടേഷന്റെ മൂന്നാം വാർഷികം SkillX 2025 എന്ന ദേശീയ യൂത്ത് സ്കിൽ ഡവലപ്മെൻ്റ് കോൺക്ലേവ് വിദ്യാഭ്യാസ പരിപാടിയുമായി ഒക്ടോബർ 3,4 തീയതികളിൽ കോഴിക്കോട് ശ്രീ നാരായണാ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുകയാണ്. ഇൻഫോസിസ്, NIT, NIELIT, NSTI തുടങ്ങിയ സ്ഥാപനങ്ങളിലെ നൂതന സ്കിൽ കോഴ്സുകൾ; പഠനത്തോടൊപ്പം തന്നെ തൊഴിൽ ലഭിക്കാൻ സഹായകമായ ആഡ്-ഓൺ കോഴ്സുകൾ; ഇൻഫോസിസ് നയിക്കുന്ന ടെക്നോളജി ട്രെയിനിങ് കോഴ്‌സുകൾ; സ്വയംതൊഴിൽ കണ്ടെത്തുവാനും തൊഴിൽ നേടിയെടുക്കുന്നതിനും സഹായകമായ ഹ്രസ്വകാല പുതുതലമുറ കോഴ്‌സുകൾ; സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം തുടങ്ങി വൈവിധ്യമാർന്ന പ്രോഗ്രാമുകൾ നൽകുന്ന സ്ഥാപനങ്ങളെ അറിയുന്നതിനും അതിൽ പ്രവേശനം നേടുന്നതിനുമുള്ള മാർഗ്ഗങ്ങൾ; ഇൻക്യൂബേഷൻ, സ്റ്റാർട്ട് അപ്പ് സംവിധാനങ്ങളുടെ സാധ്യത; വിരമിച്ചവരുൾപ്പെടെ വിവിധ പ്രായപരിധിയിലുള്ളവർക്ക് തൊഴിൽ ഉറപ്പു വരുത്തുന്ന പ്ലേസ്മെന്റ് സെൽ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര, സംസ്ഥാന പരീക്ഷകൾക്കുള്ള വിദഗ്ദ്ധനിർദ്ദേശങ്ങൾ എന്നിവ പരിപാടിയിൽ ഉണ്ടായിരിക്കും. കൂടാതെ ഗുജറാത്തിലെ സ്വർണിം, സിക്കിമിലെ മേധാവി തുടങ്ങിയ സ്കിൽ സർവ്വകലാശാലകളുടെയും ഹരിദ്വാറിലെ ദേവസംസ്കൃതി സർവ്വകലാശാല തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സൗജന്യ സ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ജോബ് പ്ലേസ്മെന്റ് രജിസ്ട്രേഷൻ തുടങ്ങി മറ്റ് നിരവധി സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ ഉണ്ടായിരിക്കും.

ഒക്ടോബർ മൂന്നിന് രാവിലെ പത്തു മണി മുതൽ തുടങ്ങുന്ന പരിപാടികളിൽ NIT ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ, NIELIT ഡയറക്ടർ ഡോ. എസ്. പ്രതാപ് കുമാർ, NSTI ഡയറക്ടർ ശ്രീ സി. യുവരാജ് എന്നിവർ നയിക്കുന്ന ചർച്ചകൾ, അധ്യാപകർക്കും രക്ഷിതാക്കൾക്കും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും ഇൻഫോസിസിൻ്റെ നൂതനസാങ്കേതികവിദ്യാ ക്ലാസുകൾ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി ഹാക്കത്തോൺ, സ്‌റ്റാർട്ട്-അപ്പ് പിച്ചിങ്ങ് ചലഞ്ച്, സ്കിൽ കോംപറ്റീഷൻ തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. കോൺക്ലേവിൽ വിവിധ സംസ്ഥാനങ്ങളിലെ സ്കിൽ സർവ്വകലാശാലകളും മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുമുൾപ്പെടെ 30ഓളം സ്ഥാപനങ്ങൾ പങ്കെടുക്കും.

റിസർജിന്റെ വാർഷികവും യൂത്ത് സ്കിൽ ഡവലപ്മെൻ്റ് കോൺക്ലേവും കേന്ദ്ര നൈപുണ്യ വികസന മന്ത്രി  ജയന്ത് ചൗധരി ഒക്റ്റോബർ 3 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉദ്‌ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയിലെ വിദ്യാഭ്യാസ എക്സിബിഷൻ NIT ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണയും ഉദ്‌ഘാടനം ചെയ്യും. ഒക്റ്റോബർ 4 ശനിയാഴ്ച നടക്കുന്ന പൊതുപരിപാടിയിൽ പ്രമുഖ വ്യക്തികളെ ആദരിക്കും.

SkillX 2025ലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

ഫോൺ: 8089525353, 7736232325. resurgeindiafoundation@gmail.com

ഏകനാഥൻ യു പി (മാനേജിങ്ങ് ട്രസ്റ്റി, റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ)
പ്രസീദ പി കെ (സെക്രട്ടറി, റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ)
സിജു കറുത്തേടത്ത്
പി. ആദിത്യദേവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

റിസർജ് SkillX 2025ലെ വിവിധ ഇൻ്റർ കോളജിയറ്റ് മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ടീം ഇനത്തിൽ ഹാക്കത്തോൺ, സ്റ്റാർട്ട്-അപ്പ് പിച്ചിങ്ങ് ചാലഞ്ച്, വ്യക്തിഗത ഇനത്തിൽ സ്കിൽ കോംപറ്റീഷൻ എന്നിവയിലാണ് മത്സരം. ഒക്ടോബർ 3ന് രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. രണ്ടു ദിവസങ്ങളിലായി 8 മണിക്കൂർ ആണ് ഹാക്കത്തോണിൽ ഒരു ടീമിന് പരമാവധി സമയം ലഭിക്കുക. ഒരു ടീമിൽ പരമാവധി 5 അംഗങ്ങളെ പാടുള്ളൂ. സ്റ്റാർട്ട്-അപ്പ് പിച്ചിങ്ങ് ചലഞ്ചിൽ വിഷായവതരണത്തിന് 5 മിനിറ്റാണ് ലഭിക്കുക.
വ്യക്തിഗത ഇനമായ സ്കിൽ കോംപറ്റീഷനിൽ ഡിസൈൻ, ആശയവിനിമയം, സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും മത്സരം നടക്കുക.
ഹാക്കത്തോൺ, സ്റ്റാർട്ട്-അപ്പ് പിച്ചിങ്ങ് ചലഞ്ച് എന്നിവയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം Rs 25,000; Rs 10,000; Rs 5000 എന്നിങ്ങനെയാണ് സമ്മാനതുക. സ്കിൽ കോംപറ്റീഷന് ഇത് യഥാക്രമം Rs 15,000; Rs 5000; Rs 2500 എന്നിങ്ങനെയായിരിക്കും.

Phone: +91-80895 25353
Email: office@resurgeindia.org


Reporter
the authorReporter

Leave a Reply