കോഴിക്കോട്:എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.കെ.പൊറ്റെക്കാട്ട് സാഹിത്യ അവാർഡ് സമർപ്പണ സമ്മേളനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ശ്രീനിവാസൻ ചെമ്പോളിക്കും വിനീഷ് വിദ്യാധരനും അദ്ദേഹം അവാർഡ് സമ്മാനിച്ചു. ഹൃദയത്തെ സ്പർശിച്ച എഴുത്തുകളായതിനാലാണ് എസ്.കെ.പൊറ്റെ ക്കാടിനെ ഇന്നും മലയാളികൾ ഓർക്കുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഓരോ വായനയിലും അദ്ദേഹ ത്തിന്റെ ഓരോ കഥാപാത്രം വായനക്കാരനായി മാറുന്ന അനുഭൂതിയാണ്. എഴുത്തിൽ ഇത്തരം മാജിക് നിറച്ച എസ്.കെ സഞ്ചാര സാഹിത്യത്തിന്റെ പിതാവാണെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അവാർഡ് സമിതി പ്രസിഡൻ്റ് ടി.എം.വേലായുധൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീ നിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃ ഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.കെ.പൊറ്റെ ക്കാട്ടിന്റെ മൂല്യം മനസ്സിലാക്കാനും വിലയിരുത്താനും പുതിയ തലമുറ ശ്രമിക്കുന്നില്ല. പുതിയ തലമുറയിലെ വായനക്കാരുടെ മുൻപിലും തിളങ്ങി നിൽക്കേണ്ട എഴുത്തുകാരനാണ് എസ്.കെ എന്നും അദ്ദേഹം പറഞ്ഞു.

ഭാരത് സേവക് സമാജ് കേന്ദ്ര അവാർഡ് ജേതാവായ ലിപി അക്ബറിനെ ദേവൻ രാമചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. സുമിത്ര ജയപ്രകാശ്,ഡോ.എൻ. എം.സണ്ണി,കണ്ണൂർ ഡിഎംഒ ഡോ.പിയൂഷ് നമ്പൂതിരിപ്പാട്, എം.വി.കുഞ്ഞാമു, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ, ചെമ്പോളി ശ്രീനിവാസൻ, അവാർഡ് സമിതി സെക്രട്ടറി എം.പി.ഇമ്പിച്ചഹമ്മദ്, സാബി തെക്കേപ്പുറം, പി.കെ.മൊയ്തീൻ കോയ, സി.ഇ.വി.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
ചെമ്പോളി ശ്രീനിവാസനു ‘മാലിന്യമുക്‌ത കേരളം’ എന്ന ലേഖന സമാഹാരത്തിനും, വിനീഷ് വിദ്യാധരനു ‘ജീവന്റെ ഏടുകൾ’ എന്ന കവിതാ സമാഹാരത്തിനുമാണ് അവാർഡ്










