BusinessLatest

കുപ്പിവെള്ളത്തിന് ഒരു രൂപ കുറച്ച് റെയില്‍വേ; വന്ദേഭാരതിൽ ഒരു ലിറ്റര്‍ സൗജന്യം

Nano News

പാലക്കാട്:കുടിവെള്ളത്തിന്റെ വില റെയില്‍വേ ഒരു രൂപ കുറച്ചു.

ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിലാണിത്.

ഒരു ലിറ്റര്‍ വെള്ളത്തിന് പകരം 15 രൂപയ്ക്ക് പകരം 14 രൂപയും 500 എംഎല്‍ കുപ്പിക്ക് 10 രൂപയ്ക്ക് പകരം ഒമ്പത് രൂപയുമാണ് ഇനി ഈടാക്കുക.

22 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

‘റെയില്‍നീര്‍’ ഉള്‍പ്പെടെ റെയില്‍വേ സ്‌റ്റേഷനിലുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവ് ബാധകമാണ്.

വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം വീതം സൗജന്യമായി നല്‍കാനും തീരുമാനിച്ചു.

നേരത്തെ ഇത് 500 എംഎല്‍ ആയി കുറച്ചിരുന്നു.

ആവശ്യക്കാര്‍ക്ക് അധിക നിരക്ക് ഈടാക്കാതെ 500 എംഎല്‍ കൂടി നല്‍കുകയായിരുന്നു പതിവ്.

പ്ലാസ്റ്റിക് കുപ്പികളുടെ സംസ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply