CRIMELatestpolice &crime

വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

Nano News

കോഴിക്കോട് : വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ 0.70 ഗ്രാം എംഡിഎംഎയുമായി കുന്ദമംഗലം പാഴൂർ സ്വദേശി നാരകശ്ശേരി വീട്ടിൽ അൻവർ (33 വയസ്സ്), വെള്ളലശ്ശേരി സ്വദേശി കുഴിക്കര വീട്ടിൽ ഹർഷാദ് (33 വയസ്സ്) എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.
18ന രാത്രിയോടെ കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടറും സംഘവം പെട്രോളിങ് ഡ്യൂട്ടി ചെയ്തുവരവെ വെള്ളലശ്ശേരി വയൽ ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്ത KL 57 Y 0845 നമ്പർ വാഹനത്തിൽ രണ്ട് യുവാക്കൾ അസ്വാഭാവികമായി ഇരിക്കുന്നത് കണുകയായിരുന്നു. പെട്ടെന്ന് പോലീസിന്റെ വാഹനം കണ്ട ഇവർ പുറകുവശം സീറ്റിലേക്ക് എന്തോ ഇടുന്നതായി ശ്രദ്ധയിൽപ്പെട്ട പോലീസ് ഇവരുടെ വാഹനം പരിശോധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും ദ്വാരം ഇട്ട് കുഴൽ ഘടിപ്പിച്ച പ്ലാസ്റ്റിക്ക് കുപ്പിയും. 5 പ്ലാസ്റ്റിക്ക് സിപ്പ് ലോക്ക് കവറും, സിപ്പ് ലോക്ക് കവറിലായി 0.70 ഗ്രാം എം ഡി എം എ യും കണ്ടെടുക്കുകയായിരുന്നു.
പ്രതികൾ ബംഗളൂരുവിൽ നിന്നും നേരിട്ടും, കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്നും എംഡിഎം എ മൊത്തമായി വാങ്ങിച്ച് കുന്നമംഗലം, ചാത്തമംഗലം, എൻഐടി ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും ചില്ലറ വില്പന നടത്തുകയായിരുന്നു. ഓട്ടോയിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സൌകര്യവും ഇവർ നൽകിയിരുന്നു. ഹർഷാദിന് പന്തീരാങ്കാവ്, നടക്കാവ്, മുക്കം, വാഴക്കാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും, കലഹസ്വഭാവിയായി കാണപ്പെട്ടെതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്.
പ്രതി എം ഡി എം എ എവിടെ നിന്നെല്ലാമാണ് വാങ്ങിയ്ക്കുന്നതെന്നും, ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും പരിശോധിച്ച് അന്വേക്ഷണം ഊർജിതമാക്കുമെന്ന് പോലീസ് പറഞ്ഞു. കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ നിധിൻ, ബൈജു, സി പി ഒ ശ്യം കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.


Reporter
the authorReporter

Leave a Reply