CRIMELatest

താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം


കോഴിക്കോട്:താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തി.

അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്.

ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് വിവരം.

ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്.

ശരീരമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

താമരശ്ശേരി താഴെ പരപ്പന്‍ പൊയില്‍ ഭാഗത്ത് വെച്ചാണ് കാറിലെത്തിയ സംഘം ജിനീഷിനെ ആക്രമിച്ചത്.

ജിനീഷ് സഞ്ചരിച്ച കാറും പ്രതികള്‍ തകര്‍ത്തു.

ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

കുത്തേറ്റ മുഹമ്മദ് ജിനീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.

കോഴിക്കോട് ഭാഗത്തു നിന്നുമാണ് സംഘം താമരശ്ശേരിയിലേക്ക് എത്തിയത്.

സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

ജിനീഷിന്റെ പക്കലും കത്തിയുണ്ടായിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


Reporter
the authorReporter

Leave a Reply