CinemaLatest

നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി

Nano News

കൊച്ചി:മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൻ്റെ ഭാഗമായാണ് സൗബിന് വിദേശ യാത്ര ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയത്.

കേസുമായി ബന്ധപ്പെട്ട് സൗബിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു.

ഷോൺ ആൻ്റണി, ബാബു ഷാഹിർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാ ണ് നടപടി.

അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് കോടതി തള്ളുകയായിരുന്നു.


Reporter
the authorReporter

Leave a Reply