Art & CultureCinemaLatest

ചിങ്ങക്കുറിമാനം ഓണപ്പാട്ട് VoL-11- റിലീസ് ആയി.


കോഴിക്കോട്:ചിങ്ങക്കുറിമാനം VoL-11 ഓണപ്പാട്ട് ആൽബം, ചന്ദ്രിക ദിനപത്രം എഡിറ്റർ കമാൽ വരദൂർ പ്രകാശനം ചെയ്തു.

സിറാജ് അമ്മോത് സംവിധാനവും മനോജ് ഇരിങ്ങാടൻപള്ളി ഛായാഗ്രഹണവും നിർവഹിച്ചു.സുന്ദർ റാം ആലപിച്ച ഗാനത്തിന്റെ രചനയും സംഗീതവും ഓർക്ക്സ്ട്രേഷനും എഡിറ്റിംങ്ങും സുബോധ് കോഴിക്കോട് നിർവഹിച്ചു.
SSS എന്റർടൈൻമെന്റ് കാലിക്കറ്റിന്റെ ബാനറിൽ Piano Beatz യുട്യൂബ് ചാനൽ ആണ് ഗാനം പുറത്തിറക്കിയത്.

ഓണക്കാലം പൂത്തൊരുങ്ങി മാവേലിയെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളക്കരയും വള്ളംകളിയുടെ ചാരുതയും വരികളിൽ നിറയുന്ന
ഗാനം ശ്രദ്ധേയമാകുന്നു.


Reporter
the authorReporter

Leave a Reply