കരുളായി: മലപ്പുറത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത്. കരുളായിയിലെ വനമേഖലയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയായിരുന്നു മണിയെ കാട്ടാന ആക്രമിച്ചത്. ഇതിനു പിന്നാലെ മണിയെ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു ആക്രമണം നടന്നത്. ആക്രമണം നടന്ന സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും മണിയെ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു.