കൊച്ചി: തെങ്ങ് കടപുഴകി ദേഹത്ത് വീണതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ (5) ആണ് മരിച്ചത്.
ശനിയാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. കേടായ തെങ്ങിന് സമീപത്ത് തീയിട്ടിട്ടുണ്ടായിരുന്നു. അതിന് സമീപത്ത് നില്‍ക്കുമ്പോള്‍ കുട്ടിയുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല