ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഗതാഗതം സുഗമമാക്കാന്‍ ബേപ്പൂര്‍-ചാലിയം ജലപാതയില്‍ പ്രത്യേകമായി ഒരു ജങ്കാര്‍ സര്‍വീസ് കൂടി. വാട്ടര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് ജനുവരി 4, 5 തീയതികളില്‍ രണ്ട് ജങ്കാറുകള്‍ രാത്രി 10 മണി വരെ സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്നാണ് ഒരു അധിക ജങ്കാര്‍ എത്തിച്ചിരിക്കുന്നത്.
4 മുതല്‍: വലയെറിയല്‍, കോസ്റ്റ് ഗാര്‍ഡിന്റെ ഡെമോ- ബ്രേക്ക് വാട്ടര്‍
7.30 മുതല്‍ 8.30 വരെ: ഡ്രോണ്‍ ഷോ-ബേപ്പൂര്‍ ബീച്ച്
തുടര്‍ന്ന് കെ എസ് ഹരിശങ്കര്‍ ആന്റ് ടീമിന്റെ സംഗീതപരിപാടി
വൈകിട്ട് ഏഴ്: ജ്യോത്സ്‌ന രാധാകൃഷ്ണന്‍ ബാന്‍ഡിന്റെ സംഗീത പരിപാടി-ചാലിയം ബീച്ച്.