General

കെഎസ്ഇബിയുടെ പുതുവത്സര സമ്മാനം: ജനുവരി മുതല്‍ യൂനിറ്റിന് 9 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കാന്‍ നീക്കം


തിരുവനന്തപുരം : കെ.എസ്.ഇ.ബിയുടെ പുതുവത്സര സമ്മാനമായി ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കും. ഈയിടെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഇതിനുപുറമെയാണ് സര്‍ചാര്‍ജ് ഈടാക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിന് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്. യൂണിറ്റിന് 17 പൈസയായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത് . 

ജനുവരിയില്‍ സ്വന്തം നിലയില്‍ യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കാന്‍ നേരത്തെ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട് . അതനുസരിച്ച്  ജനുവരി മാസം സര്‍ ചാര്‍ജ് ആയി മൊത്തം പിരിക്കുക യൂണിറ്റിന് 19 പൈസ വരെയാകുമെന്നാണ് റിപ്പോർട്ട്. വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസയാണ് വർദ്ധിപ്പിച്ചിട്ടുണ്ടായിരുന്നത് .

2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തീര്‍ക്കാനാണ് സര്‍ചാര്‍ജ് ഈടാക്കുന്നത് എന്നാണ് കെഎസ്ഇബി വിശദീകരണം . നവംബര്‍ മാസം വൈദ്യുതി വാങ്ങിയതില്‍ 17.79 കോടി രൂപ ബാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ഡിസംബർ മാസത്തിലെ വൈദ്യുതി നിരക്ക് വര്‍ധന ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ ബാധകമാക്കിയിരുന്നു. യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു അന്ന് കെ.എസ്.ഇ.ബി ആവശ്യം. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ തീരുമാനിക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply