Friday, December 27, 2024
General

എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകീട്ട്


കോഴിക്കോട്: എംടി വാസുദേവൻ നായരുടെ സംസ്‍കാരം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് നടക്കും. കോഴിക്കോട് മാവൂർ റോഡ് ശ്‌മശാനത്തിലാണ് സംസ്കാരം നടക്കുക. മൃതദേഹം നടക്കാവിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചിരിക്കുകയാണ്. കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തു മണിയോടെയാണ് എംടി വാസുദേവൻ നായർ വിട പറഞ്ഞത്. ശ്വാസകോശ സംബദ്ധമായ അസുഖത്തെ തുടർന്നായിരിരുന്നു എംടി വാസുദേവൻ നായരെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നത്.

എംടിയുടെ വിയോഗത്തിൽ ഡിസംബർ 26 , 27 തീയതികളിൽ കേരളത്തിൽ ഔദ്യോഗിക ദുഃഖാചരണം ആചരിക്കുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നഷ്ട‌മായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അശോചിച്ചു.


Reporter
the authorReporter

Leave a Reply