General

വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റതില്‍ അന്വേഷണത്തിന് നിര്‍ദേശം. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് നെയ്യാറ്റിന്‍കര ചെങ്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നേഹയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത്.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, ചുരുട്ട എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്.

സ്‌കൂളിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാന്‍ തുടങ്ങിയപ്പോഴാണ് പാമ്പ് വന്നത് എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.


Reporter
the authorReporter

Leave a Reply