General

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Nano News

കൊച്ചി: കേരള ഹൈക്കോടതിക്കു സമീപം മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗെയ്റ്റിലെ കമ്പി ശരീരത്തില്‍ തുളഞ്ഞു കയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം നഗ്‌നമായ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

പത്തടിയോളം ഉയരമുള്ള ഗെയ്റ്റിനു മുകളില്‍ കമ്പി തുളഞ്ഞു കയറി തൂങ്ങിയ നിലയിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കിടക്കുന്നത്. ഗെയ്റ്റ് കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദുരൂഹതകളുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്.

അര്‍ധ രാത്രിയിലാണ് സംഭവം നടന്നത് എന്നാണ് കരുതുന്നത്. ഹൈക്കോടതിക്കടുത്താണ് മംഗളവനമെങ്കിലും ഇവിടെ സിസിടിവി ഒന്നുമില്ല. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.


Reporter
the authorReporter

Leave a Reply