Sunday, December 22, 2024
Local News

കോഴിക്കോട് 8 വയസുകാരിക്ക് പീഡനം, 43കാരന് കഠിനതടവും പിഴയും വിധിച്ച് കോടതി


കോഴിക്കോട്: പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂര്‍ സ്വദേശി വെണ്‍മണിയില്‍ വീട്ടില്‍ ലിനീഷി(43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി പോക്‌സോ കേസില്‍ ശിക്ഷിച്ചത്. ലിനീഷ് അഞ്ച് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ഒടുക്കണം. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

എട്ടുവയസുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ലിനീഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ഒരു ബന്ധുവിനോട് ഇക്കാര്യം തുറന്നു പറയുകയായിരുന്നു. ഇവര്‍ കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. അത്തോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അത്തോളി എസ്‌ഐ ജിതേഷാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി ജിതിനാണ് ഹാജരായത്.


Reporter
the authorReporter

Leave a Reply