Sunday, December 22, 2024
General

കൈ തെളിയിച്ചാൽ മാത്രം ഡ്രൈവിങ് ലൈസൻസ്


ആലപ്പുഴ : ഡ്രൈവിങ്
ലൈസൻസിനു പ്രബേഷൻ കാ ലയളവ് കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നു ഗതാ ഗത കമ്മിഷണർ സി.എച്ച്.നാഗ രാജു പറഞ്ഞു. ഡ്രൈവിങ് ടെസ്‌റ്റ് പാസായാൽ പ്രബേഷനറി ലൈസൻസ് നൽകും.

തുടർന്നുള്ള 6 മാസമോ ഒരു വർഷമോ നീളുന്ന പ്രബേഷൻ കാലയളവിൽ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ യഥാർഥ ലൈസൻസ് നൽകൂ. യാത്ര അപകടരഹിതമാക്കി പുതിയ ഡ്രൈവിങ് സംസ്കാരം സൃഷ്ടിക്കുകയാണു ലക്ഷ്യം. ഡ്രൈവിങ് ടെസ്റ്റിന്റെ രീതി മാറ്റും. ലേണേഴ്സ് ടെസ്‌റ്റിൽ ചോദ്യങ്ങളുടെ എണ്ണം കൂട്ടും. നെഗറ്റീവ് മാർക്ക് വരും. ഇതു 3 മാസത്തിനുള്ളിൽ നടപ്പാക്കും.

എച്ച്, 8 എന്ന ഡ്രൈവിങ് ടെസ്‌റ്റ് രീതി മാറ്റി യഥാർഥ റോഡിലെ സാഹചര്യങ്ങൾ ഉൾപ്പെടുത്തിയാകും ടെസ്റ്റ് നടത്തുക. അക്രഡിറ്റഡ് ഡ്രൈവിങ് സ്കൂ‌ളുകൾ ഉടൻ ഉണ്ടാകുമെന്നും ഗതാഗത കമ്മിഷണർ പറഞ്ഞു.


Reporter
the authorReporter

Leave a Reply