General

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

Nano News

ബംഗളൂരു: കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കര്‍ണാടകയിലെ വിജയപുര തളിക്കോട്ടയില്‍ ബിലെഭാവി ക്രോസ് റോഡില്‍ ആണ് അപകടമുണ്ടായത്.

വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ശാന്തവ ശങ്കര്‍ പാട്ടീല്‍ (45), ശശികല ജൈനപുര (50), നിങ്കപ്പ പാട്ടീല്‍ (55), ഭീമഷി സങ്കാനല (65), ദിലീപ് പാട്ടീല്‍ (45) എന്നിവരാണ് മരിച്ചത്.

കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനം വഴിയരികില്‍ നിര്‍ത്തിയിരുന്നു. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply