ലക്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ വന്‍ തീപിടുത്തം. ഇരുന്നൂറോളം ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല.
പന്ത്രണ്ടോളം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണച്ചത്. റെയില്‍വേ പൊലീസും ആര്‍പിഎഫും പ്രാദേശിക പൊലീസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറെടുത്താണ് തീ അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ക്കൊപ്പം സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ഭൂരിഭാഗവും റെയില്‍വേ ജീവനക്കാരുടേതാണ്.