• Home  
  • വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി സരിന്‍
- General - Politics

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി സരിന്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടര്‍പട്ടിക ക്രമക്കേടില്‍ നിരന്തരം വാതങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്‍. ആരോപണം നേരിടുന്ന തന്റെ വീടിനു മുന്നില്‍ നിന്ന് തന്നെ വൈകിട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സരിന്‍. അവര്‍ എന്തായാലും മാറിമാറിപ്പറയുന്ന സ്ഥിതിക്ക് ജനങ്ങള്‍ക്ക് നിജസ്ഥിതി അറിയാന്‍ വൈകിട്ട് നാലിന് എന്റെ പേരിലുള്ള വീടിനുമുന്നില്‍ വച്ച് പത്രസമ്മേളനം നടത്തുകയാണ്. എല്ലാം ജനങ്ങള്‍ അറിയണമല്ലോ. മാറി മാറിപ്പറയുന്നവരും പറഞ്ഞാല്‍ മനസിലാവുന്ന ജനങ്ങളുമുള്ള സ്ഥിതിക്ക് ജനങ്ങള്‍ […]

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടര്‍പട്ടിക ക്രമക്കേടില്‍ നിരന്തരം വാതങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്‍. ആരോപണം നേരിടുന്ന തന്റെ വീടിനു മുന്നില്‍ നിന്ന് തന്നെ വൈകിട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സരിന്‍.

അവര്‍ എന്തായാലും മാറിമാറിപ്പറയുന്ന സ്ഥിതിക്ക് ജനങ്ങള്‍ക്ക് നിജസ്ഥിതി അറിയാന്‍ വൈകിട്ട് നാലിന് എന്റെ പേരിലുള്ള വീടിനുമുന്നില്‍ വച്ച് പത്രസമ്മേളനം നടത്തുകയാണ്. എല്ലാം ജനങ്ങള്‍ അറിയണമല്ലോ. മാറി മാറിപ്പറയുന്നവരും പറഞ്ഞാല്‍ മനസിലാവുന്ന ജനങ്ങളുമുള്ള സ്ഥിതിക്ക് ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ. ഏതായാലും രണ്ടു മുന്നണിയും നമ്മള്‍ക്കെതിരേ തിരിയാന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ സത്യം ജനങ്ങളെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

നമ്മളെ അവര്‍ക്ക് ഒത്ത എതിരാളിയായോ തോല്‍പ്പിക്കേണ്ട ആളായോ ഒക്കെ തോന്നുന്നുണ്ടല്ലോ. വ്യാജ പ്രചാരണം നടത്തി കീഴ്‌പെടുത്താമെന്ന് കരുതുന്നവര്‍ക്ക് മുന്നിലെത്തി സത്യം വിളിച്ചുപറയുകയാണെന്ന് സരിന്‍. ഇപിയുടെ വാക്കുകള്‍ ഊര്‍ജം നല്‍കുന്നതാണെന്നും മറ്റൊരാളെ പുകഴ്ത്തി പറയുന്നതും ഇകഴ്ത്തി പറയുന്നതിലൊന്നും താല്‍പര്യം പ്രകടിപ്പിക്കാറില്ലെന്നും സരിന്‍. വാടക വീടിന്റെ മേല്‍വിലാസത്തിലാണ് സരിന്റെ വോട്ടെന്നും വാടകവീട്ടില്‍ താമസിക്കുന്നത് വേറെ ആളുകളാണെന്നുമായിരുന്നു ആരോപണം.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.