കോഴിക്കോട്ഃ: വഖഫ് വിഷയത്തിൽ എൽഡിഎഫും, യുഡിഎഫും ഒളിച്ചുകളി ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഒരേ സന്ദർഭത്തിൽ വഖഫ് ബോർഡിന്റെ കൂടെ നിൽക്കുകയും, കൊടിയൊഴുപ്പിക്കൽ ഭീഷണി നേരിടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് മുമ്പിൽ അഭിനയം നടത്തുകയുമാണ് കേരളത്തിലെ സിപിഎമ്മും, കോൺഗ്രസും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എം ടി രമേശ്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ പല ജില്ലകളിൽ നിന്നും വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച ഭൂമിയുടെ വിശദാംശങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയിൽ മാത്രം ഏതാണ്ട് എല്ലാ പഞ്ചായത്തിലും ഭൂമിയുടെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ വയനാട്ടിലെ തലപ്പുഴ പഞ്ചായത്തിൽ ഏതാണ്ട് പത്തോളം കുടുംബങ്ങൾ കൂടിയിറക്കൽ ഭീഷണി നേരിടുകയാണ്.
പത്തും അമ്പതും വർഷമായി അവർ കൈവശം വച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് വഖഫ് ബോർഡ് അവർക്ക് എല്ലാവർക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. ഇവിടെയെല്ലാം ചെറിയ ചെറിയ ഭൂമികൾ (5 സെന്റും 10 സെന്റ് ഒക്കെ) കൈമാറി കൈമാറി ഇപ്പോഴുള്ള ഉടമകളുടെ കയ്യിൽ എത്തിയിരിക്കുകയാണ്. അവരാണ് ആ ഭൂമിക്ക് നികുതി കൊടുക്കുന്നത്. പലയാളുകളും വീടുണ്ടാക്കിയിട്ടുള്ളത് ലോൺ എടുത്തിട്ടാണ് .ആ സമയത്ത് എല്ലാം ഭൂമിയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ബാങ്കിലും ബന്ധപ്പെട്ട അധികാരികൾക്കും അവർ സമർപ്പിച്ചിട്ടുള്ളതാണ്. അപ്പോഴൊന്നും ഇല്ലാതിരുന്ന അവകാശവാദമാണ് ഇപ്പോൾ വഖഫ് ഉന്നയിക്കുന്നത്. ഏതോ കാലത്ത് ഒരാൾ വാമൊഴിയായി പറഞ്ഞതിന് തെളിവുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് വളരെ വിചിത്രമായ രീതിയിൽ ആ ഭൂമിക്ക് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.
16, 17 തീയതികളിൽ അവരോട് വഖഫ് ബോർഡിന് മുന്നിൽ ഹാജരാകാൻ പറഞ്ഞിരിക്കുകയാണ്. ഇത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ്. തലപ്പുഴയിൽ മാത്രമല്ല വയനാട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. വയനാട് നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള തിരുവമ്പാടിയിലും നിരവധി ഭൂമികൾ വഖഫിന്റെതാണെന്ന് അവരുടെ വെബ്സൈറ്റിൽ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ വയനാട്ടിലെ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന നാലു മണ്ഡലത്തിലും വക്കഫിന്റെ ഭൂമിയുണ്ടെന്നാണ് അവരുടെ അവകാശവാദം.
ഈ ഭൂമിയിൽ എല്ലാം അവകാശവാദങ്ങൾ ഉന്നയിച്ച് അവരെയെല്ലാം കുടിയിറക്കാൻ പുറപ്പെട്ടു കഴിഞ്ഞാൽ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ കൂട്ടപാലായനത്തിന് ആയിരിക്കും അത് സാക്ഷ്യം വഹിക്കുകയെന്നും എംടി രമേഷ് പറഞ്ഞു. അവരെല്ലാം എങ്ങോട്ട് പോകണം എന്നതിനെ സംബന്ധിച്ച് ഗവൺമെന്റ് ഉത്തരം പറയണം. ഈ വിഷയത്തിൽ ഇപ്പോഴും ഒരു നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരോ കേരളത്തിലെ പ്രതിപക്ഷമോ തയ്യാറായിട്ടില്ല എന്നും എം ടി രമേശ് പറഞ്ഞു. 2013ലെ വഖഫ് നിയമത്തിന്റെ ബലത്തിലാണ് ഈ നോട്ടീസുകളെല്ലാം വകഫ് ബോർഡ് പുറപ്പെടുവിച്ചിട്ടുള്ളത്.
ആ നിയമം ഭേദഗതി ചെയ്യാൻ നരേന്ദ്രമോദി ഗവൺമെന്റ് തയ്യാറായപ്പോൾ ആ നിയമം ആ ഭേദഗതി ചെയ്യാൻ പാടില്ല എന്ന് നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് നിയമം പാസാക്കിയ സംസ്ഥാനമാണ് നമ്മുടെ കേരളം. അപ്പോൾ നിലവിലുള്ള നിയമം തുടരുക എന്ന് പറഞ്ഞാൽ അതിനർത്ഥം കേരളത്തിലെ പതിനായിരക്കണക്കിന് ആളുകൾക്ക് ഭൂമി നഷ്ടപ്പെടും എന്നതാണ്. 10000 കണക്കിന് സാധാരണക്കാരായിട്ടുള്ള ആളുകൾക്ക് ഭൂമി നഷ്ടപ്പെടാൻ ഉപകരിക്കുന്ന നിയമം നിലനിൽക്കണമെന്നാണ് കോൺഗ്രസും, സിപിഎമ്മും ആഗ്രഹിക്കുന്നത് അതിനാണ് അവർ നിയമസഭയിൽ ഒരുമിച്ച് പ്രമേയം പാസാക്കിയിട്ടുള്ളത്. ഇത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളോടുള്ള വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഗൗരവകരമായ ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്നും എം ടി രമേശ് പറഞ്ഞു. വഖഫ് ബോർഡ് ഇഷ്യൂ ചെയ്തിട്ടുള്ള നോട്ടീസുകൾ പിൻവലിക്കാൻ തയ്യാറാവാൻ മുഖ്യമന്ത്രിയും ഗവൺമെന്റ് ആവശ്യപ്പെടണം എന്ന് ബിജെപി ഗവൺമെന്റിനോട് ആവശ്യപ്പെട്ടെന്നും എംടി രമേശ് പറഞ്ഞു. വഖഫ് ചെയർമാൻ സിപിഎം നോമിനിയാണെന്നും എംടി രമേഷ്. സിപിഎം നോമിനി ആയിട്ടുള്ള വ്യക്തിയാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത് അതിനാൽ തന്നെ സിപിഎം അറിയാതെയാണ് ഇതെല്ലാം നടക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിയുമോ എന്നും എം ടി രമേശ് ചോദിച്ചു.
അതുകൊണ്ടുതന്നെ സർക്കാരിന്റെ അറിവോടെ അല്ലാതെ ഈ നോട്ടീസ് ഒന്നും ഇഷ്യൂ ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു. സർക്കാറും കോൺഗ്രസും കൂടി ചേർന്ന് വലിയ കള്ളക്കളി നടത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ മന്ത്രി പി രാജീവ് പറഞ്ഞത് മുസ്ലിംലീഗിന്റെ നോമിനി വക്കം ബോർഡിന്റെ തലപ്പത്തുള്ള കാലത്താണ് ഈ തീരുമാനം എടുത്തിട്ടുള്ളത് എന്നാണ്. അങ്ങനെയെങ്കിൽ ആ തീരുമാനം മാറ്റാൻ ഇപ്പോൾ സാധിക്കുമല്ലോ എന്നും എം ടി രമേശ് ചോദിച്ചു. മുസ്ലിം ലീഗിന്റെ കാലത്തെടുത്ത തീരുമാനങ്ങൾ നടത്തുന്നതിന് അല്ലല്ലോ ഇപ്പോഴത്തെ ഗവൺമെന്റ് ഉള്ളത്. മുസ്ലിംലീഗിന്റെ കാലത്ത് വഖഫുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും ഇപ്പോഴത്തെ ഗവൺമെന്റ് മാറ്റിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. വഖഫിന്റെ സ്വത്തവകാശവുമായി ബന്ധപ്പെട്ട മറ്റു ചില തീരുമാനങ്ങൾ സംസ്ഥാന സർക്കാർ എടുത്തിട്ടില്ലേയെന്നും എം ടി രമേശ് ചോദിച്ചു. ഇക്കാര്യത്തിൽ മാത്രം മുസ്ലിം ലീഗാണ് എന്ന് പറഞ്ഞ് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എന്തുകൊണ്ടാണ് ഗവൺമെന്റ് പറയുന്നത് എന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം ലീഗ് ആയാലും കോൺഗ്രസ് ആയാലും സിപിഎം ആയാലും ഒറ്റക്കെട്ടായി നിന്ന് സാധാരണക്കാരന്റെ ഭൂമി തട്ടി പറിക്കാനുള്ള വലിയ പരിശ്രമമാണ് നടത്തുന്നത് എന്നും എം ടി രമേശ് ആരോപിച്ചു. സാധാരണക്കാരന്റെ ഭൂമി മുഴുവൻ വക്കഫിന്റെ പേര് പറഞ്ഞു പിടിച്ചെടുത്ത് ഭൂമി തട്ടാനുള്ള ആസൂത്രിതമായിട്ടുള്ള ശ്രമമാണ് നടക്കുന്നത്.
ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി. ചേലക്കരയും, വയനാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ഈ രണ്ടു പ്രദേശത്തും കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരായ ജനങ്ങൾ ഉണ്ട്. ചേലക്കര ചാവക്കാട് മുപ്പതോളം കുടുംബങ്ങൾ കുടിയിറക്കൽ ഭീഷണി നേരിടുന്നുണ്ട് . അതിനാൽ തന്നെ മനുഷ്യത്വപരമായ നിലപാടിനെതിരായിട്ടുള്ള വിധിയെഴുത്തായി ചേലക്കരയിലെയും വയനാട്ടിലെയും ഉപതിരഞ്ഞെടുപ്പുകൾ മാറും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മിക്ക ജില്ലകളിലും ഇത്തരം സാഹചര്യമുയർന്നു വരികയാണ്. അതിനാൽ ആ ജനങ്ങൾക്കൊപ്പം നിന്ന് സമരത്തിന് ബിജെപി നേതൃത്വം നൽകുമെന്ന് എം ടി രമേശ്.അതിനാൽ ഈ നിലപാടിന് അനുകൂലിക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും എതിരായ ജനവികാരം ഈ വോട്ടെടുപ്പിൽ പ്രതിഫലിക്കും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത് എന്നും എം ടി രമേശ് പറഞ്ഞു.ബിജെപി കോഴിക്കോട് ജില്ലാപ്രസിഡന്‍റ് വി.കെ.സജീവനും പത്രസമ്മേളത്തില്‍ പങ്കെടുത്തു.












