കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ അന്താരാഷ്ട്രനിലവാരത്തിലേക്കു ഉയര്‍ത്തി വികസനം അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആദ്യമായി കോഴിക്കോട്ടെത്തിയപ്പോള്‍ റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.
ബിജെപി നേതൃത്വത്തില്‍ ബാന്‍റ്മേളത്തോടെയും,പ്ലക്കാഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യവിളികളോടെയും നടത്തിയ സ്വീകരണത്തില്‍ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഷാളും, ബൊക്കെയും നൽകിയപ്പോൾ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉള്‍പ്പെടെയുളള പ്രമുഖര്‍ ഷാള്‍ അണിയിച്ചു.ആവേശ ഭരിതമായ സ്വീകരണത്തിന് ഭാരത് മാതാകീ ജയ് വിളിച്ച് മന്ത്രി പ്രത്യഭിവാദ്യം ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെ
കോഴിക്കോടെത്തിയ റെയില്‍വെ മന്ത്രിയെ കേന്ദ്രമന്ത്രി ശ്രീ.ജോര്‍ജ് കുര്യന്‍,ശ്രീ.വി.മുരളീധരന്‍,ശ്രീ.പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും അനുഗമിച്ചു.
കോഴിക്കോട് റെയില്‍വെസ്റ്റേഷന്‍ വികസനത്തിന്‍റെ ഡിപിആര്‍ പരിശോധിച്ചതിന് ശേഷം പ്രവൃത്തിവിലയിരുത്തുന്ന യോഗത്തിലും മന്ത്രി പങ്കെടുത്തു.സ്വീകരണത്തിന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ്ബാബു,ജില്ലാ നേതാക്കളായ ഇ.പ്രശാന്ത് കുമാര്‍,അഡ്വ.കെ.വി.സുധീര്‍,ഹരിദാസ് പൊക്കിണാരി, രാമദാസ് മണലേരി, അനുരാധ തായാട്ട്, ടി.റെനീഷ്,ബിന്ദു ചാലില്‍,ജുബിന്‍ ബാലകൃഷ്ണന്‍,ചാന്ദ്നി ഹരിദാസ്,ബി.കെ.പ്രേമന്‍,വി.കെ.ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.