EducationGeneral

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും


തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തീയതിയില്‍ മാറ്റം. 2025 ജനുവരി ആദ്യവാരം കലോത്സവം നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്, തിയതി പിന്നീട് അറിയിക്കും. നാഷണല്‍ അച്ചീവ്‌മെന്റ്‌റ് സര്‍വേ (NAS) പരീക്ഷകള്‍ നടക്കുന്നതിന്റെ പശ്ചാതലത്തിലാണ് കലോത്സവ തിയതിയില്‍ മാറ്റം വരുത്തിയത്. ഡിസംബര്‍ 3 മുതല്‍ തിരുവനന്തപുരത്തു വെച്ച് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനിച്ചിരുന്നത്.

അതേസമയം തദ്ദേശീയ നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി കലോത്സവ മാനുവലില്‍ ഇത്തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അഞ്ച് ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കിര്‍ത്താഡ്‌സ് ഡയറക്ടറില്‍നിന്ന് തേടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദിവാസി നൃത്തരൂപങ്ങള്‍ കൂടി മത്സരയിനങ്ങളാക്കി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം തുടങ്ങിയവയാണ് പുതുതായി ഉള്‍പ്പെടുത്തിയ മത്സരയിനങ്ങള്‍.


Reporter
the authorReporter

Leave a Reply