General

തൃശൂരിൽ ഇന്ന് പുലി ഇറങ്ങും; പുലിക്കളി അഞ്ച് മണി മുതൽ

Nano News

തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ ഇന്ന് പുലിക്കളി നടക്കും. ഇന്നലെ പുലിക്കളി വിളംബരം അറിയിച്ച് പുലികൊട്ട് നടത്തി പുലിവാൽ എഴുന്നള്ളിപ്പ് നടത്തി. പുലിവര നടത്തുന്ന പുലിമടയിലേക്കാണ് ഘോഷയാത്രയായി എഴുന്നള്ളിച്ചത്.

ഇന്നു വൈകീട്ട് 5ന് നായ്ക്കനാൽ ജങ്ഷനിൽ പുലിക്കളി മത്സരം മേയർ എം.കെ വർഗീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തൃശൂർപൂരം കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവുമധികം കാണികളെത്തുന്നത് പുലിക്കളി കാണാനാണ്. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷയ്ക്ക് വൻതോതിൽ പൊലിസിനെയും വിന്യസിക്കും.


Reporter
the authorReporter

Leave a Reply