തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അനിത 12 മണിയോടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലിസ് പറയുന്നത്.