കോഴിക്കോട് : സി ബി എസ് ഇ വിദ്യാലയങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള സി ബി എസ് ഇ സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സി ബി എസ് ഇ വിദ്യാലങ്ങളോട് പലപ്പോഴും ശത്രുതാപരമായാണ് വിദ്യാഭ്യാസ വകുപ്പ് പെരുമാറുന്നത്. ഉപരി പഠനത്തിന് ശ്രമിക്കുന്ന സി ബി എസ് ഇ കലോത്സവ വിജയികളായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണം. സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, എൻ എസ് എസ് തുടങ്ങിയ സംവിധാങ്ങൾ സി ബി എസ് ഇ സ്കൂളുകളിലും അനുവദിക്കണം. സമ്മേളനം ആവശ്യപ്പെട്ടു.
നേരത്തെ പ്രഖ്യാപിച്ച ഫീസ് റഗുലേറ്ററി അതൊറിട്ടിയുടെ പ്രവർത്തനം തത്കാലം നിർത്തിവെക്കണം.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി ബി എസ് ഇ അസോസിയേഷൻ ജില്ലാപ്രസിഡന്റ് പ്രൊ എ കുട്ട്യാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് അമൃതലാൽ, ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്, ട്രഷറർ അബ്ദുൾനാസർ ആലുവ, എം എസ് എസ് ജനറൽ സെക്രട്ടറി എഞ്ചി. പി മമ്മദ്കോയ,
അസോസിയേഷൻ ജനറൽ സെക്രട്ടറി നിസാർ ഒളവണ്ണ അബ്ദുൾഖാദർ എന്നിവർ പ്രസംഗിച്ചു.