Saturday, November 23, 2024
EducationLocal News

തൊഴിലധിഷ്ഠിത കോഴ്സുകൾ ഫീസ് ഇളവോടെ പഠിക്കാൻ അവസരം


കോഴിക്കോട്:കേരളത്തിൽ സാമൂഹ്യപ്രവർത്തന രംഗത്ത് കഴിഞ്ഞ 15 വർഷത്തിലേറെയായി സജീവ സാന്നിധ്യമായ നന്മ ഫൗണ്ടേഷനും ഐടി വിദ്യാഭ്യാസ രംഗത്തെ അതികായരായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും ചേർന്ന് നടപ്പിലാക്കുന്ന വിവിധ തൊഴിൽ അധിഷ്ഠിത പരിശീലന പദ്ധതികൾ ഉടൻ ആരംഭിക്കുന്നു. അക്കൗണ്ടിംഗ്, ഓഫീസ് മാനേജ്മെന്റ് മേഖലകളിലും, സാധാരണക്കാരെ ഡിജിറ്റൽ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുന്ന സ്മാർട്ട് ഫോൺ ഗൈഡ്, ഓഫീസ് മാനേജ്‌മന്റ്, ടാലി പ്രൈം തുടങ്ങിയ ഹ്രസ്വകാല പരിശീലനങ്ങളാണ് ആദ്യപടിയായി ആരംഭിക്കുന്നത്. 21 ആം നൂറ്റാണ്ടിന്റെ സാദ്ധ്യതകൾ പര്യവേഷണം ചെയ്യുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിനു കോഴിക്കോട് പുത്തൂർമഠത്തിൽ സജ്ജമാക്കിയിടട്ടുള്ള നന്മ ലേർണിംഗ് സെന്ററിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അർഹരായ പഠിതാക്കൾക്ക് പഠന ചെലവിന്റെ 40% വരെ ഇളവ് ലഭിക്കാൻ അവസരമുണ്ടാകും. നന്മ ടെക് (NANMA TECH) പദ്ധതിയുടെ ഉദ്ഘാടനം പോലീസ് ഐ ജി പി വിജയൻ ഐ പി എസ് 2021 ഒക്ടോബർ 25, തിങ്കളാഴ്ച്ച വൈകുനേരം 4 മണിക്ക് നന്മ സെന്ററിൽ വെച്ച് നിർവഹിക്കും.

പദ്ധതിയെ കുറിച്ചറിയാൻ 9496 971 739, 8921092594 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പ്രൊഫഷണൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി പുറത്തിറങ്ങുന്ന വലിയ ഒരു വിഭാഗം കുട്ടികൾക്കും തൊഴിൽപരമായ നൈപുണികൾ സ്വായത്തമാക്കാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ആധുനിക തൊഴിൽ വിപണിക്കുതകുന്ന രീതിയിലുള്ള തൊഴിൽ നിപുണത നേടിയെടുക്കാൻ യുവജനങ്ങളെ സഹായിക്കുക്കുന്ന വിവിധ കോഴ്സുകൾ നന്മ ഫൗണ്ടേഷനും ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും സംയുക്തമായി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കും.

ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെ പങ്കാളിത്തത്തോടെ യുവജനങ്ങളെ വ്യകതിത്വ ബൗദ്ധിക നൈപുണ്യ വികാസത്തിലൂടെ ജ്വലിക്കുന്ന വ്യക്തികളായി വാർത്തെടുക്കുന്നതിനു നേതൃത്വം നൽകുന്ന നന്മ ഫൗണ്ടേഷൻ വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രേദ്ധേയമായ നിരവധി പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. വിഭവപരിമിതി അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനുള്ള പദ്ധതികൾ, സ്വഭാവ വൈകാരിക മാനസികാരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന കുട്ടികളുടെ ശാസ്ത്രീയമായ പരിചരണം, നിർധനരായ നിത്യ രോഗികൾക്ക് സൗജന്യമായി മരുന്നുകളുടെ വിതരണം, പ്രളയം നാശം വിതച്ച മേഖലകളിൽ നന്മ ഭവനങ്ങളുടെ നിർമ്മാണം തുടങ്ങിയ പദ്ധതികൾ ശ്രദ്ധേയമാണ്. പോലീസ് ഐ ജി പി വിജയൻ ഐ പി എസിന്റെ ഉപദേശ നിർദേശങ്ങൾ സ്വീകരിച്ചാണ് നന്മ ട്രസ്റ്റ് പ്രവർത്തിക്കുന്നത്.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ‘ ഒരു വയറൂട്ടാം , ഒരു വിശപ്പടക്കാം’ പദ്ധതി വഴി നന്മ 8 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. കോവിഡിന്റെ ആദ്യതരംഗത്തിൽ 40 ഓളം വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ നന്മ ഒരുക്കിയ പ്രവാസി ഹെൽപ്‌ഡെസ്‌ക് ദുരിതമനുഭവിച്ച ആയിരകണക്കിന് പ്രവാസികൾക്ക് വിദഗ്ധ മെഡിക്കൽ നിർദേശങ്ങൾ സൗജന്യമായി നൽകി. ‘സാദരം’ പദ്ധതിയിലൂടെ കോവിഡ് മുന്നണി പോരാളികളായ ശുചിത്വ സേനാ അംഗങ്ങളെയും ശ്മാശാന ജീവനക്കാരെയും ആംബുലൻസ് ഡ്രൈവർമാരെയും സംസ്ഥാനത്തൊട്ടാകെ ആദരിക്കുകയും അവർക്കു തൊഴിൽ ഉപകരണങ്ങളും ഭക്ഷണകിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.


Reporter
the authorReporter

Leave a Reply