Tuesday, October 15, 2024
EducationLocal News

മെഡിക്കൽ കോളേജ് കാമ്പസ് സ്കൂളിൽ”വീട്ടരങ്ങ്” ഓൺലൈൻ കലോൽസവത്തിന് തുടക്കം.


കോഴിക്കോട്: കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ മെഡിക്കൽ കോളേജ് കാമ്പസ് ഗവ.സ്കൂളിൽ നിന്നും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി ടി എ യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.ബാലുശ്ശേരിഎം എൽ എ അഡ്വ. സച്ചിൻദേവ് പരിപാടി ഉൽഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് അഡ്വ.സി.എം ജംഷീർ അധ്യക്ഷത വഹിച്ചു.

കൊവിഡ് കാലത്തെ അടച്ചിടലിന്റെ മാനസിക സംഘർഷങ്ങളിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “വീട്ടരങ്ങ്” ഓൺലൈൻ കലോൽസവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ബിജു മേനോൻ ഓൺലൈൻ ആയി നിർവ്വഹിച്ചു.

“വീട്ടരങ്ങ്”പരിപാടിയുടെ യൂട്യൂബ് ലോഞ്ചിങ്ങ് എം.എൽ.എ സച്ചിന്‍ ദേവ് ചടങ്ങിൽ നിർവ്വഹിച്ചു.

പ്രധാന അധ്യാപകൻ ഡോ.പ്രമോദ്. കൗണ്‍സിലര്‍ കെ. മോഹനന്‍ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply